Header Ads Widget

രസകരമാക്കാം പഠനം - 04


അറിഞ്ഞു പഠിക്കണം - 02
പഠിപ്പിച്ച് പഠിക്കാം
പാഠഭാഗങ്ങൾ കൃത്യമായി പഠിച്ചുകഴിഞ്ഞു എന്നുറപ്പുവരുത്തിയാൽ പിന്നെ, അതു മനസ്സിൽ പതിക്കാനുള്ള ഒരു ഉപാധിയാണ് പഠിപ്പിക്കൽ. നമ്മുടെ മുന്നിൽ കുറച്ച് കുട്ടികൾ ഇരിപ്പുണ്ട് എന്ന് സങ്കൽപ്പിക്കുക. അവരെ പഠിപ്പിക്കുന്നത്‌ പോലെ കാര്യങ്ങൾ വിശദീകരിക്കുക. കാണാപ്പാഠം പഠിക്കുന്നതിനപ്പുറം, പാഠഭാഗത്തിന്റെ സംഗ്രഹവും ആശയവും ലോജിക്കും നമ്മുടെ മനസ്സിൽ പതിയും.
എത്ര സമയം പഠിക്കണം 
പഠിക്കാൻ എത്ര സമയം ചെലവാക്കുന്നു എന്നതിൽ കാര്യമില്ല. കിട്ടുന്ന സമയത്ത് നമ്മൾ എങ്ങനെ പഠിക്കുന്നു എന്നതാണ് പ്രധാനം. വായിച്ചു പോകുന്ന ഭാഗങ്ങളുടെ അർത്ഥം കൃത്യമായി ഗ്രഹിച്ചു വേണം മുന്നോട്ട് പോകാൻ. സ്വന്തമായി സുത്രവാക്യങ്ങളും രൂപീകരിക്കണം.പിന്നെ കണക്ക് ചെയ്ത് തന്നെ പഠിക്കുക. കവിത ചൊല്ലി പഠിക്കുക. സമവാക്യങ്ങൾ എഴുതി പഠിക്കുക. ഡയഗ്രങ്ങൾ വരച്ചു തന്നെ മനസ്സിൽ ഉറപ്പിക്കുക.
പരീക്ഷയ്ക്ക് മുൻപ് 
പഴയ പരീക്ഷാ പേപ്പറുകൾ കണ്ടെത്തി ചോദ്യങ്ങൾ മനസ്സിലാക്കുക. ആവർത്തിച്ചു വരുന്ന ചില ചോദ്യങ്ങൾ അതിൽ ഉണ്ടാകും. ആ ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തുക. കിട്ടിയ ചോദ്യപേപ്പറിലെ മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരം നല്കാൻ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കുക.  
ഈ പോസ്റ്റ്‌ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ ? എങ്കിൽ കിളിചെപ്പിന്റെ ഏറ്റവും പുതിയ പോസ്റ്റുകൾ സൗജന്യമായി  നിങ്ങളുടെ ഈമെയിലിൽ എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ബോക്സ്‌സിൽ നിങ്ങളുടെ ഇമെയിൽ വിലാസം നൽകൂ... തുടർന്ന് വരുന്ന പോസ്റ്റുകൾ നിങ്ങളുടെ ഇ-മെയിലിൽ വരുന്നതായിരിക്കും.

Post a Comment

0 Comments