Header Ads Widget

എത്ര സമയം പഠിക്കണം?

ചിട്ടയായി പഠിക്കുന്ന ശീലം ആദ്യമേ തുടങ്ങണം. ദിവസം ഒരു നിശ്ചിത സമയം പഠനത്തിനായി നീക്കി വയ്ക്കണമെന്ന് ആദ്യമേ തീരുമാനിക്കണം. സൗകര്യത്തിന് അനുസരിച്ച് രാത്രിയിലോ രാവിലെയോ പഠിക്കാനുള്ള സമയം തീരുമാനിക്കണം. പഠിക്കുന്ന ക്ലാസ്സ്‌ അനുസരിച്ച് ആവണം സമയം എത്ര വേണമെന്ന് തീരുമാനിക്കേണ്ടത്. കൊച്ചുകുട്ടികളെ അടിച്ചും നുള്ളിയും പിടിച്ചിരുത്തി പഠിപ്പിക്കുന്ന ശീലം രക്ഷിതാക്കൾ ഉപേക്ഷിക്കണം. പഠനത്തോടുള്ള ഇഷ്ടമുണ്ടാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
LKG ,UKG ക്ലാസുകാർക്ക് പഠിക്കാൻ അങ്ങനെ നിശ്ചിത സമയമൊന്നും വേണ്ട. ഒന്നും രണ്ടും ക്ലാസ്സുകാർക്ക്‌ അല്പസമയമൊക്കെ മതി. എന്നാൽ പല സ്കൂളുകളിലും ചെറിയ കുട്ടികൾക്ക് അമിതമായ homework നൽകുന്ന ശീലമുണ്ട്. ഇതിനെ നിരുൽസാഹപ്പെടുത്തേണ്ടതാണ് . 
കടപ്പാട് :- പഠിപ്പുര
ഈ പോസ്റ്റ്‌ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ ? എങ്കിൽ കിളിചെപ്പിന്റെ ഏറ്റവും പുതിയ പോസ്റ്റുകൾ സൗജന്യമായി  നിങ്ങളുടെ ഈമെയിലിൽ എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ബോക്സ്‌സിൽ നിങ്ങളുടെ ഇമെയിൽ വിലാസം നൽകൂ... തുടർന്ന് വരുന്ന പോസ്റ്റുകൾ നിങ്ങളുടെ ഇ-മെയിലിൽ വരുന്നതായിരിക്കും.

Post a Comment

0 Comments