ഉറക്കം എല്ലാവർക്കും പ്രധാനമാണ്. കുട്ടികൾക്ക് 8-10 മണിക്കൂർ ഉറക്കം നിർബന്ധമായും കിട്ടണം. ശരീരത്തിനും മനസ്സിനും ആരോഗ്യത്തിന് അത് അത്യാവശ്യമാണ്. രാത്രി നേരത്തേ ഉറങ്ങി രാവിലെ നേരത്തേ എഴുന്നേൽക്കുന്ന ശീലമുണ്ടാകണം. ഉറക്കമൊഴിഞ്ഞു പഠിക്കുന്ന ശീലം വേണ്ട. ചെറിയ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെപ്പോലും രാത്രി വൈകുവോളം ഇരുത്തി പഠിപ്പിക്കുന്നത് വിപരീത ഫലമാവും ഉണ്ടാക്കുക.
0 Comments