പഠനസ്ഥലം

Share it:
ആറാം ക്ലാസുകാരൻ നന്ദുവിന് വീട്ടിൽ സ്വന്തമായി ഒരു മുറിയുണ്ട്, അലമാരയുണ്ട്, study table ഉണ്ട്. അയൽപക്കത്തെ കൂട്ടുകാരി ഗൗരിയുടെ വീട്ടിലാണെങ്കിൽ ആകപ്പാടെ രണ്ടു മുറിയും ചെറിയ അടുക്കളയും മാത്രമേ ഉള്ളു. പക്ഷേ നല്ല പഠനസ്ഥലം ഗൗരിയുടേതാണ്. എന്താണ് കാരണമെന്നല്ലേ ..
നന്ദുവിന്റെ മുറിയിലേക്ക് കയറുമ്പോൾ തന്നെ വാരി വലിച്ചിട്ടിരിക്കുന്ന വസ്ത്രങ്ങളും പുസ്തകങ്ങളും. അത്യാവശ്യത്തിന് ഒരു പുസ്തകം കിട്ടാൻ കുറേ തപ്പണം.
അതേസമയം, ഗൗരിയുടെ വീട്ടിൽ പുസ്തകം വയ്ക്കാനും പഠിക്കാനും ഒക്കെക്കുടി ചെറിയ മരബഞ്ചു മാത്രമേ ഉള്ളു. തറയിലിരുന്ന് ബഞ്ചിൽ ബുക്ക്‌ വച്ചാണ് എഴുതുന്നത്‌. ബഞ്ചിനടിയിൽ രണ്ട് പെട്ടികളുണ്ട്. ഒന്നിൽ അവളുടെ പുസ്തകങ്ങളും നോട്ട് ബുക്കും അടുക്കി വച്ചിട്ടുണ്ട്.മറ്റേ പെട്ടിയിൽ ചില ബാലസാഹിത്യകൃതികളും മറ്റും ഉണ്ട്. പേനയും പെൻസിലും ഒക്കെ ചെറിയൊരു box-സിൽ ഇട്ട് വച്ചിരിക്കുന്നു. മൊത്തത്തിൽ കണ്ടാൽ തന്നെ ഒരു വൃത്തിയും വെടിപ്പും ഉണ്ട്.ഇതിൽ നല്ല പഠനസ്ഥലം ഏതാണെന്ന് പറയേണ്ടത് ഇല്ല്ലല്ലോ. പഠിക്കാൻ പ്രത്യേക മുറിയുള്ളതുകൊണ്ട് മാത്രം കുട്ടികൾ പഠിക്കണമെന്നില്ല. എന്നാൽ സ്വസ്ഥമായിരുന്നു വായിക്കാനും എഴുതാനും ഉള്ള ഒരിടം കുട്ടികൾക്കായി കണ്ടെത്തി നല്കണം. TV-യുള്ള സ്ഥലമാകരുത്. സൗകര്യം എത്ര എന്നതല്ല, ഉള്ള സൗകര്യം എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതാണ് കാര്യം.  
കടപ്പാട് :- പഠിപ്പുര  
ഈ പോസ്റ്റ്‌ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ ? എങ്കിൽ കിളിചെപ്പിന്റെ ഏറ്റവും പുതിയ പോസ്റ്റുകൾ സൗജന്യമായി  നിങ്ങളുടെ ഈമെയിലിൽ എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ബോക്സ്‌സിൽ നിങ്ങളുടെ ഇമെയിൽ വിലാസം നൽകൂ... തുടർന്ന് വരുന്ന പോസ്റ്റുകൾ നിങ്ങളുടെ ഇ-മെയിലിൽ വരുന്നതായിരിക്കും.

Share it:

നന്മപാഠം

Post A Comment:

0 comments: