Timetable തുടങ്ങാം

Share it:
രണ്ടുമാസത്തെ ആഘോഷമൊക്കെ തീർന്നല്ലോ. ഇനി പഠനത്തിന്റെ കാലം. കളിച്ചു നടക്കുക മാത്രമല്ല, അറിവു നേടലും നമ്മുടെ ഉത്തരവാദിത്വമാണ്. നേടുന്ന അറിവുകൾ മൂല്യ ബോധത്തോടെ ജീവിതത്തിൽ പകർത്തുമ്പോഴാണ് നാം മിടുക്കന്മാരും മിടുക്കികളും ആയി മാറുക. പുതിയ നല്ല ശീലങ്ങലോടെ നമ്മുക്ക് ഈ വിദ്യാലയ വർഷത്തിലേക്ക് കടക്കാം. ജീവിതത്തിന് വ്യക്തമായ ഒരു timetable ഉണ്ടായിരിക്കുക എന്നതാകട്ടെ ആദ്യ പാഠം. കാര്യങ്ങളെപ്പറ്റി കൃത്യമായ ധാരണയോടെ ഈ timtable തയ്യാറാക്കാം.
പുലർച്ചെ ഉണരുന്നതു മുതൽ രാത്രി കിടക്കുന്നത് വരെയുള്ള സമയം എങ്ങനെ കൃത്യമായി വിനിയോഗിക്കാമെന്ന് കണക്ക് കൂട്ടി തയ്യാറാക്കിയ ഒരു പട്ടിക നിങ്ങളുടെ പഠനമേശയ്ക്ക് അരികെ വേണം. അതിൽ പഠിക്കാനും Homework ചെയ്യാനുമുള്ള സമയം പോലെതന്നെ വിനോദങ്ങളിൽ ഏർപ്പെടാനും ആനുകാലിക പ്രസ്സിദ്ധീകരണങ്ങൾ വായിക്കാനുമൊക്കെ സമയം കണ്ടെത്തണം.
ഈ timetable യഥാവിധി അനുസരിക്കാൻ തുടക്കത്തിൽ ചില്ലറ പ്രയാസങ്ങൾ ഉണ്ടാകും. എന്നാലും ശ്രമിച്ചു നോക്കുക. പതിയെപ്പതിയെ എല്ലാം നമ്മുടെ വഴിയെ വരും. ജീവിതത്തിൽ വിജയം നേടാനുള്ള ആദ്യ പാഠങ്ങൾക്ക് ഈ timetable-ലൂടെ നമ്മുക്ക് തുടക്കമിടാം..... കൂട്ടുകാർ തയ്യാറല്ലേ ഈ യാത്രയിൽ ഒത്തു ചേരാൻ?? 
കടപ്പാട് :- പഠിപ്പുര  
ഈ പോസ്റ്റ്‌ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ ? എങ്കിൽ കിളിചെപ്പിന്റെ ഏറ്റവും പുതിയ പോസ്റ്റുകൾ സൗജന്യമായി  നിങ്ങളുടെ ഈമെയിലിൽ എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ബോക്സ്‌സിൽ നിങ്ങളുടെ ഇമെയിൽ വിലാസം നൽകൂ... തുടർന്ന് വരുന്ന പോസ്റ്റുകൾ നിങ്ങളുടെ ഇ-മെയിലിൽ വരുന്നതായിരിക്കും.

Share it:

നന്മപാഠം

Post A Comment:

0 comments: