ലോക പരിസ്ഥിതി ദിനം

Share it:




                     
                                                   
                                                        
ജീവിക്കാന്‍ ആവശ്യമായവ തരുന്നതിനെ നാം നശിപ്പിക്കുമോ? ഇല്ല എന്നായിരിക്കും കുട്ടുകാരുടെ ഉത്തരം, എങ്കില്‍ തെറ്റി. ഭക്ഷണം, വസ്ത്രം,പാര്‍പ്പിടം, മരുന്ന് തുടങ്ങിയവ നമ്മുക്ക് ലഭ്യമാക്കുന്ന പരിസ്ഥിതിയെ നാം നശിപിച്ചുകൊണ്ടിരിക്കുകയാണ്; ഓരോ ദിവസവും. ഈ യാഥാര്‍ഥ്യം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് പരിസ്ഥിതി ദിനമാണ്. അമ്പതു ലക്ഷം മുതല്‍ പത്തു കോടി വരെ വ്യത്യസ്ത തരത്തിലുള്ള ജീവജാലങ്ങള്‍ ഭുമിയില്‍ ഉണ്ടെന്നാണ് കണക്ക്. എന്നാല്‍, ഇരുപതു ലക്ഷം ജീവികളെ മാത്രമേ ഇതുവരെ നമ്മുക്ക് തിരിച്ചറിയാനും കണ്ടെത്താനും കഴിഞ്ഞിട്ടുള്ളൂ. ദ്രുത ഗതിയിലുള്ള പരിസ്ഥിതി നശീകരണം മുലം ഇവയില്‍ പലതും തിരിച്ചറിയുന്നതിനു മുന്നേ നശിക്കുന്നു. നാം കണ്ടെത്തിയിട്ടുള്ള ജീവജാലങ്ങളില്‍ 17,291 എണ്ണം ഗുരുതരമായ വംശനാശ ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണ്. മനുഷ്യന്‍റെ പ്രവൃത്തികളാണ് ഇവയുടെ അന്ദ്യതിനു വഴി തെളിക്കുന്നത്. പരിസ്ഥിതിയെ കണക്കിലെടുക്കാതെ ഉള്ള നമ്മുടെ തെറ്റായ വികസന കാഴ്ചപ്പാടുകളും നടപടികളും ആണ് പരിസ്ഥിതിയെ നശിപ്പിക്കുന്നത്. ഭുമിയുടെ വനങ്ങളില്‍ നല്ലൊരു ഭാഗം നശിപിക്കപെട്ടുകഴിഞ്ഞു. ലോകത്താകെയുള്ള  തണണീ൪ തടങ്ങളില്‍ പകുതിയോളം ഇല്ലാതായി, മത്സ്യസബത്തിന്‍റെ വലിയൊരു ഭാഗം നമാവശേഷം ആയി. അന്തരീക്ഷത്തിലേക്ക് പുറം തള്ളുന്ന വിഷ വാതകങ്ങളുടെ തോത് ഭീതിജനകമായ തോതില്‍ വര്‍ധിച്ചു. ഇത്തരത്തില്‍ എത്ര എത്ര  ദുഷ്പ്രവര്‍തികള്‍ ആണ് നാം ഭുമിയോടു ചെയ്തത്. സ്വഭാവികംയുള്ളതിനെക്കാള്‍ ആയിരം മടങ്ങ് നാശമാണ് മനുഷ്യന്‍റെ ദുഷ് ചെയ്തികളുടെ ഫലമായി അനുഭവിക്കുന്നത്.


United Nations Environment Programme [UNEP] മനുഷ്യ പരിസ്ഥിതിയെ കുറിച്ച് 1972-ല്‍ സ്വീഡനിലെ സ്റ്റോക്ക്ഹോമില്‍ ജൂണ്‍ 5 മുതല്‍ 16 വരെ നടന്ന ഐക്യരാഷ്ട്രസഭ  സമ്മേളനത്തില്‍ ആണ് UNEP എന്ന  പ്രസ്ഥാനത്തിന് രൂപം നല്‍കിയത്. കെനിയയിലെ നൈറോബിയില്‍ ആണ് ആസ്ഥാനം. ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക്ചുക്കാന്‍ പിടിക്കുന്ന സംഘടനയാണ് ഇത്.അന്താരഷ്ട്രതലത്തിലും പ്രാദേശിക തലത്തിലും ഉള്ള  പാരിസ്ഥിതിക പ്രശ്നങ്ങളെയും വെല്ലുവിളികളെയും ഈ സംഘടന കൈകാര്യം ചെയ്യുന്നു.

ലോക പരിസ്ഥിതി ദിനം
സ്റ്റോക്ക്ഹോം സമ്മേളനം ആരംഭിച്ച ദിവസമായ ജൂണ്‍ 5 ആണ് പരിസ്ഥിതി ദിനമായി നടത്താന്‍ ഐക്യരാഷ്ട്രസഭ തിരുമാനിച്ചത്. 1973 മുതലാണ് ഈ ദിനം ആചരിച്ചു വരുന്നത്. പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള  ബോധവത്കരണങ്ങളും  പ്രവര്‍ത്തനങ്ങളും ആണ് ഈ ദിനാചരണത്തിലുടെ ലക്‌ഷ്യം വക്കുന്നത്."പല ജീവി വര്‍ഗങ്ങള്‍ , ഒരു ഭൂമി, ഒരു ഭാവി " എന്നതാണ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതിദിനാ മുദ്രാവാക്യം 

UNEP പോസ്റ്ററുകള്‍ വായിക്കു 


കുട്ടികളുടെ പഠനത്തിനായി സഹായകരമായ പോസ്റ്ററുകള്‍ 




Subscribe to കിളിചെപ്പ് by Email
Share it:

ഏഷ്യ

ജലം

പക്ഷികള്‍

പരിസ്ഥിതി

Post A Comment:

0 comments: