പനിയെ അറിയാം

  
ഈ പോസ്റ്റ്‌ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ ? എങ്കിൽ കിളിചെപ്പിന്റെ ഏറ്റവും പുതിയ പോസ്റ്റുകൾ സൗജന്യമായി  നിങ്ങളുടെ ഈമെയിലിൽ എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ബോക്സ്‌സിൽ നിങ്ങളുടെ ഇമെയിൽ വിലാസം നൽകൂ... തുടർന്ന് വരുന്ന പോസ്റ്റുകൾ നിങ്ങളുടെ ഇ-മെയിലിൽ വരുന്നതായിരിക്കും.

Share:

പുള്ളിക്കാരന്റെ സൗന്ദര്യം

ഒരിക്കൽ ഒരു പുള്ളിപ്പുലിയും കുറുക്കനും തമ്മിൽ തർക്കമുണ്ടായി. കാര്യം മറ്റൊന്നുമല്ല - ആരാണ് കണ്ടാൽ കൂടുതൽ സുന്ദരൻ എന്നതു തന്നെയായിരുന്നു പ്രശ്നം. തന്റെ ശരീരത്തിലെ പുള്ളികളുടെ സൗന്ദര്യം ചൂണ്ടികാട്ടി പുള്ളിപ്പുലി ഗർവോടെ നിന്നു. തന്റെ മൃദുവായ രോമത്തെക്കുറിച്ചു പറഞ്ഞാലോ എന്നാലോചിച്ച കുറുക്കൻ പിന്നെ അതു വേണ്ടെന്നു വച്ചു. എന്നിട്ട് പറഞ്ഞു: "നല്ല നിറമുള്ള ശരീരത്തെക്കാൾ ഏന്തുകൊണ്ടും ഭേദം ഒരു നല്ല മനസ്സാണ്." 

ഈ പോസ്റ്റ്‌ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ ? എങ്കിൽ കിളിചെപ്പിന്റെ ഏറ്റവും പുതിയ പോസ്റ്റുകൾ സൗജന്യമായി  നിങ്ങളുടെ ഈമെയിലിൽ എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ബോക്സ്‌സിൽ നിങ്ങളുടെ ഇമെയിൽ വിലാസം നൽകൂ... തുടർന്ന് വരുന്ന പോസ്റ്റുകൾ നിങ്ങളുടെ ഇ-മെയിലിൽ വരുന്നതായിരിക്കും.

Share:

റോബർട്ട് ബ്രൗണിംഗ്

പത്തൊൻപതാം നൂറ്റാണ്ടിലെ പ്രമുഖ ഇംഗ്ലീഷ് കവിയും നാടകകൃത്തുമായിരുന്നു റോബർട്ട് ബ്രൗണിംഗ്. നാടകീയ കവിതകളിൽ, പ്രത്യേകിച്ച് നാടകീയ സ്വയംഭാഷണങ്ങളിൽ കൈവരിച്ച മികവിന്റെ പേരിൽ അദ്ദേഹം വിക്ടോറിയൻ യുഗത്തിലെ ഒന്നാംകിട കവികളിൽ ഒരാളായി എണ്ണപ്പെടുന്നു. സന്ദേഹവാദത്തിന്റെയും വിശ്വാസത്തിന്റെയും ഒരു യുഗത്തിൽ ബ്രൗണി ഗിന്റെ രചനകൾ അവയുടെ പ്രസാദാത്മകത്വവും ശുഭപ്രതീക്ഷയും കൊണ്ട് വേറിട്ടു നിന്നു. ചെറുപ്പകാലത്തിൽ തന്നെ കവിതാ രചന തുടങ്ങിയ അദ്ദേഹത്തിന്റെ പ്രതിഭ, ദീർഘകാലത്തെ അവഗണനയ്ക്കും പരിഹാസത്തിനുമൊടുവിൽ ജീവിതത്തിന്റെ അവസാന ദശകങ്ങളിൽ മാത്രമാണ് അംഗീകാരം കണ്ടെത്തിയത്. പത്തൊൻപതാം നൂറ്റാണ്ടിലെ പ്രമുഖ ആംഗല കവയത്രി എലിസബത്ത് ബാരറ്റുമായുള്ള നാടകീയത നിറഞ്ഞ പ്രണയവും വിവാഹവും, ബ്രൗണിംഗ് ഇതിഹാസത്തിന്റെ അവിഭാജ്യ ഘടകമാണ്.

ബ്രൗണിംഗിന്റെ കാവ്യസപര്യയുടെ തുടക്കം പേരു വെളിപ്പെടുത്താതെ പ്രസിദ്ധീകരിച്ച  'പൗളീൻ' എന്ന കവിതയിലായിരുന്നു. തീരെ ശ്രദ്ധിക്കപ്പെടാതെ വിസ്മരിക്കപ്പെട്ട ഈ രചന കവിക്ക് ശേഷിച്ച ജീവിതകാലമത്രയും വല്ലായ്മയുണ്ടാക്കി. പേരുകേട്ട വൈദ്യനും രാസവാദവിദ്യക്കാരനും ആയ പരാസെൽസസിനെക്കുറിച്ചുള്ള 'പരാസെൽസസ്' എന്ന ദീർഘ കവിതയ്ക്കും ഏറെ പ്രചാരമൊന്നും ലഭിച്ചില്ല. എങ്കിലും അത് തോമസ് കാർലൈൽ, വേഡ്സവർത്ത് എന്നിവരുൾപ്പെടെയുള്ള എഴുത്തുകാരുടെ ശ്രദ്ധയിൽപ്പെടുകയും ലണ്ടനിലെ സാഹിത്യ ലോകത്തിൽ ഒരു പ്രതിഭയെന്ന നിലയിൽ ബ്രൗണിങ്ങിന്റെ യശസ്സിന് തുടക്കമിട്ടുകയും ചെയ്തു. താമസിയാതെ ചാൾസ് ഡിക്കൻസ്, ജോൺ ഫോർസ്റ്റർ, ഹാരിയറ്റ് മാർട്ടി ന്യൂ, തോമസ് കാർലൈൽ, വില്യം ചാൾസ് മാക്രെഡി എന്നിവരുമായി ബ്രൗണിങ് സൗഹൃദത്തിലായി. സ്ട്രാഫോർഡ് ' എന്ന നാടകം എഴുതാൻ ബ്രൗണിങ്ങിനു പ്രേരണ നൽകിയത് മാക്രെഡിയാണ്. 1937ൽ അദ്ദേഹം ഹെലൻ ഫൗസിറ്റുമായി ചേർന്ന് അത് രംഗത്തവതരിപ്പിക്കുകയും ചെയ്തു. ആ നാടകം വലിയ വിജയമൊന്നും കണ്ടില്ല. എങ്കിലും വീണ്ടും ശ്രമിക്കാനുള്ള പ്രോത്സാഹനം ആ സംരഭത്തിൽ നിന്ന് ബ്രൗണിംഗിന് ലഭിച്ചു. തുടർന്ന് അദ്ദേഹം 8 നാടകങ്ങെളെഴുതി. പിപ്പാപാ സ്സെസ്, ഒരു ആത്മാവിന്റെ ദുരന്തം എന്നിവ അവയിൽ രണ്ടെണ്ണമാണ്. 1840 ൽ ഒരു പരീക്ഷണമെന്ന നിലയിൽ അദ്ദേഹം തീവ്ര രാഷ്ട്രീയ നിലപാടുകൾ അടങ്ങിയ 'സോർദെല്ലേ' എന്ന ദീർഘ കവിത പ്രസിദ്ധീകരിച്ചു. അതു രണ്ടും പൊതുവെ നിന്ദിക്കപ്പെടുകയാണുണ്ടായത്. സോർദെല്ലോയെക്കുറിച്ച് ടെനിസൺ പറഞ്ഞത് തനിക്ക് അതിലെ വരികൾ മാത്രമേ മനസ്സിലായുള്ളു എന്നും അവ രണ്ടും നുണകളാണെന്നും ആണ്. ആ രചന ആദ്യാവസാനം വായിച്ച തന്റെ ഭാര്യയ്ക്ക് 'സോർദെല്ലോ' എന്ന പേരു സൂചിപ്പിക്കുന്നത് ഒരു മനുഷ്യനെയോ, നഗരത്തെയോ, പുസ്തകത്തെയോ എന്നു പോലും തിരിഞ്ഞില്ല എന്നു കാർലൈലും നിരീക്ഷിച്ചു. 1843 ൽ വെളിച്ചം കണ്ട 'എ ബ്ലോട്ട് ഓൻ ദ ഇസ്കച്ചൻ' എന്ന കൃതിയ്ക്കും നല്ല സ്വീകരണമല്ല ലഭിച്ചത്. കവിയെന്ന നിലയിൽ യശസ്സിലേക്കുള്ള വഴിയിൽ ബ്രൗണ്ടിംഗിന് 25 വർഷം കൂടി കാത്തിരിക്കേണ്ടി വന്നു.
Share:

വിളവെടുക്കാം വെള്ളവും - 2

ഐസിനെ വെള്ളമാക്കുന്ന 'കൂൾ'
ഹിമാചൽ പ്രദേശിലെ കാങ്ക്റാ പോലുള്ള ഉയർന്ന സ്ഥലങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. മഞ്ഞ് മൂടിയ ഹിമാനികളാണ് (Glacier) ജലത്തിന്റെ സ്രോതസ്സ്. എന്നാൽ പകലുള്ള നേരിയ വെയിലേററ് മഞ്ഞ് ഉരുകാൻ വൈകുന്നേരമാകും.പിന്നെ വിളകളെ നനയ്ക്കാനുമാവില്ല. ഇതിന് പരിഹാരമായാണ് പണ്ടുള്ളവർ 'കൂൾ' ജലസേചനത്തിലേയ്ക്ക് തിരിത്തെത്. പരമ്പരാഗതമായി ഇത് ചെയ്തു വരുന്ന കുടുംബങ്ങളുണ്ട്. കോളി (Kohli) എന്നാണ് ഇവർ അറിയപ്പെടുന്നത്. ഹിമാനികളിൽ വൈകുന്നേരത്തോടെ മഞ്ഞുരുകിവെള്ളമാകുമ്പോൾ കൂൾ ചാനലുകളിലൂടെ ഈ വെള്ളത്തെ വൃത്താകൃതിയിലുള്ള ടാങ്കുകളിലെത്തിക്കും. ടാങ്കുകളിലെ വെള്ളം പിറ്റേന്ന് രാവിലെ വിളകൾ നനയ്ക്കാനുപയോഗിക്കുന്നു. കോളി, കർഷകർക്ക് ഊഴം വെച്ച് ഇതിലെ വെള്ളം നൽകും.
കാസർകോടിന്റെ 'സുരംഗ'
കാസർകോടിന്റെ ചില ഭാഗങ്ങളിലും ദക്ഷിണ കർണാടകത്തിലും കാണുന്ന വലിയ കിണറുകളാണ് സുരംഗകൾ. ചുവന്ന കൽക്കുന്നു കളിലാണ് ഇവയുണ്ടാക്കുന്നത്. മഴവെള്ള സംഭരണികളാണ് ഇത്തരം കുന്നുകൾ. 40 - 50 മീററർ  മുതൽ 250 മീററർ വരെ നീളത്തിൽ കുന്നുകളിൽ ലംബമായി തുരന്നാണ് സു രംഗയുണ്ടാക്കുന്നത്. ഇവയുടെ വീതി ഇടത്തരം വലുപ്പമുള്ള ഒരാൾക്ക് കടന്നു പോകാൻ പര്യാപ്തമാണ്. സുരംഗത്തിനുള്ളിലെ ചുവരുകളിലൂടെ ഊറിയിറങ്ങുന്ന വെള്ളത്തെ കുഴലുകളിലൂടെ കുളത്തിലും അവിടെ നിന്ന് പൈപ്പുകളിലും കൃഷിയിടത്തിലുമൊക്കെ എത്തിക്കുന്നു. വേനലിൽ പോലും ധാരാളം വെള്ളം തരുന്നവയാണ്ഡുരംഗകൾ. കുടിവെള്ളം മുതൽ എല്ലാ ആവശ്യത്തിനും സുരംഗത്തിലെ വെള്ളം ഉപയോഗിക്കാറുണ്ട്. വളരെ ശുദ്ധമെന്നു മാത്രമല്ല പ്രത്യേക രുചിയുള്ളതുമത്രെ ഈ വെള്ളം.
തുടരും .....
Share:

Most Common Prepositions

About
Above
Across
After
Against
Along
Among
Around
At
Before
Beneath
Behind
Below
Beside
Besides
Between
Beyond
By
Down
During
For
From
In
Inside
Into
Of
Off
On
Out
Outside
Over
Since
Through
Till
To
Towards
Under
Underneath
Until
Up
Upon
With
Within
Without
Share:

വിളവെടുക്കാം വെള്ളവും - 1

കർണാടകത്തിലെ ഹുബ്ബളളി ഗ്രാമത്തിലാണ് സംഭവം. ആനന്തപ്പ എന്നയാളുടെ മകന്റെ കല്യാണമാണ്. പക്ഷേ, സാധാരണ കല്യാണം പോലെയായിരുന്നില്ല അത്.മുഴവെള്ളം സംഭരിക്കാൻ ആവശ്യപ്പെടുന്ന സന്ദേശങ്ങൾ അച്ചടിച്ചിരുന്ന കല്ലാണക്കുറിയാണ് വിതരണം ചെയ്തത്. വധൂവരന്മാർ മാലയിടുന്നതിന് മുൻപ് അതിഥികൾക്കായി മഴവെള്ള സംഭരണത്തെക്കുറിച്ച് ഒരു ക്ലാസും നടന്നു. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് ആനന്തപ്പ ഇത് ചെയ്തത്. അദ്ദേഹം കൃഷിക്കായി കുറെ കുഴൽക്കിണർ കുഴിച്ചു. വെള്ളം കിട്ടിയില്ലെന്നു മാത്രം. ഒടുവിൽ മഴവെള്ളം സംഭരിക്കാൻ തീരുമാനിച്ചു.അതോടെ പ്രശ്നമൊക്കെ തീർന്നു. കൃഷി നൂറുമേനി.
മഴവെള്ളസംഭരണത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയവരായിരുന്നു നമ്മുടെ പൂർവികർ. മഴവെള്ളത്തെ മണ്ണിലടച്ച് പിന്നീട് ഉപയോഗിക്കാൻ പല മാർഗങ്ങളും അവർ കണ്ടെത്തിയിട്ടുണ്ട്. അവ ഏതൊക്കെയെന്ന് പരിചയപ്പെടാം.
കുറുമരുടെ പനം കേണി
വയനാട്ടിലെ ആദിവാസികളിൽ പ്രമുഖരാണ് 'കുറുമർ'. നൂൽപ്പുഴ, കിടങ്ങാട്, തിരുനെല്ലി, പനമരം, മാനന്തവാടി, മുട്ടിൽ തുടങ്ങിയ പഞ്ചായത്തുകളിലാണ് കുറുമ വിഭാഗത്തിൽ പെട്ടവർ കൂടുതലായും കാണപ്പെടുന്നത്. ഇവർ കൂട്ടമായി കഴിയുന്ന ഊരുകളിൽ 'പനംകേണി' എന്ന പ്രത്യേകതരം കിണറുകൾ ഉണ്ട്. ചൂണ്ടപ്പന (ഉലട്ടിപ്പന)യുടെ ചുവടു ഭാഗത്തെ തടി വീപ്പ പോലെ വട്ടത്തിൽ മുറിച്ചെടുത്ത് വെള്ളത്തിൽ അഴുക്കി ഉൾഭാഗം ദ്രവിപ്പിക്കും. ശേഷിക്കുന്ന കട്ടിയുള്ള പുറംതോട് മഴവെള്ളം മണ്ണിലിറങ്ങുന്നതിലൂടെ പരമാവധി ഉറവ ഉണ്ടാകുന്ന സ്ഥലത്ത് താഴ്ത്തുന്നു. നാലടിയോളം ആഴവും വീതിയും മാത്രമാണ് ഈ കിണറുകൾക്കുണ്ടാവുക. വളരെ ശുദ്ധവും സുതാര്യവുമാണ് കേണിയിലെ വെള്ളം.കുറുമ വംശജർ പാദരക്ഷകൾ അണിഞ്ഞ് കേണികൾക്കു സമീപം പോകാറില്ല. അത്രയ്ക്ക് വൃത്തിയായാണ് പരിസരം സൂക്ഷിക്കുന്നത്. പാചകത്തിനു മാത്രമേ കേണിയിലെ വെള്ളം ഉപയോഗിക്കൂ. കുളിക്കാനും നനയ്ക്കാനുമൊന്നും ഉപയോഗിക്കാറില്ല. വിശേഷാവസരങ്ങളിൽ കേണിയിലെ വെള്ളത്തിലേ പായസവും മററും വയ്ക്കാറുള്ളൂ. കടുത്ത വേനലിലും ശുദ്ധജലം തരുന്ന ഈ കേണികൾ ആരുടെയും സ്വന്തമല്ല. ഊരിന്റെ യാകെ സമ്പത്താണ്.
തുടരും..
Share:

കൂട്ടമരണം വിതച്ച പകർച്ചവ്യാധികൾ

വർഷം: 430 BC
രോഗം: വസൂരി
മരണസംഖ്യ: 30,000
പ്രദേശം: ആതൻസ്, ഗ്രീസ്
വർഷം: 541 AD
രോഗം: പ്ലേഗ്
മരണസംഖ്യ: 5 കോടി
പ്രദേശം: ഏഷ്യ, മെഡിറ്ററേനിയൻ
വർഷം: 1334 AD
രോഗം: പ്ലേഗ്
മരണസംഖ്യ: രണ്ടര കോടി
പ്രദേശം: കൂറോവ്, ചൈന
വർഷം: 1519 AD
രോഗം: വസൂരി
മരണസംഖ്യ: രണ്ടര കോടി
പ്രദേശം: മെക്സികോ, റഷ്യ
വർഷം: 1600 AD
രോഗം: ടൈഫസ്
മരണസംഖ്യ: 1 കോടി
പ്രദേശം: യൂറോപ്പ്
വർഷം: 1633 AD
രോഗം: വസൂരി
മരണസംഖ്യ: 2 കോടി
പ്രദേശം: അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ്, നെതർലൻഡ്സ്
വർഷം: 1793 AD
രോഗം: മഞ്ഞപ്പനി
മരണസംഖ്യ: 45,000
പ്രദേശം: ഫിലാഡൽഫിയ
വർഷം: പത്തൊമ്പതാം നൂററാണ്ട്
രോഗം: കോളറ
മരണസംഖ്യ: 1,20,000
പ്രദേശം: ഏഷ്യ
വർഷം: 1860 AD
രോഗം: പ്ലേഗ്
മരണസംഖ്യ: 1.2 കോടി
പ്രദേശം: ഇന്ത്യ, ചൈന, ഹോങ്കോങ്ങ്
വർഷം: 1901 AD
രോഗം: വസൂരി
മരണസംഖ്യ: 270
പ്രദേശം: ബോസ്റ്റൺ
വർഷം: 1910 AD
രോഗം: പ്ലേഗ്
മരണസംഖ്യ: 60,000
പ്രദേശം: മഞ്ചൂറിയ
വർഷം: 1918 AD
രോഗം: ഫ്ലൂ
മരണസംഖ്യ: 6,75,000
പ്രദേശം: അമേരിക്ക
വർഷം: 1984 AD
രോഗം: എയിഡ്സ്
മരണസംഖ്യ:  രണ്ടര കോടി
പ്രദേശം: ലോകം മുഴുവനും
വർഷം: 2003 AD
രോഗം: സാർസ്
മരണസംഖ്യ: 774
പ്രദേശം: ലോകം മുഴുവനും
വർഷം: 2006 മുതൽ 2013
രോഗം: പക്ഷിപ്പനി
മരണസംഖ്യ: 379
പ്രദേശം: ലോകം മുഴുവനും
വർഷം: 2009
രോഗം: പന്നിപ്പനി
മരണസംഖ്യ: 5,75,000
പ്രദേശം: ലോകം മുഴുവനും
വർഷം: 2010
രോഗം: കോളറ
മരണസംഖ്യ: 7,000
പ്രദേശം: ലോകം മുഴുവനും
വർഷം: 2012
രോഗം: മീസിൽ സ്
മരണസംഖ്യ: 1, 22,000
പ്രദേശം: ലോകം മുഴുവനും

Share:

Using Used to

ഇംഗ്ലീഷിൽ സംസാരിക്കുമ്പോൾ സാധാരണയായി നാം ഉപയോഗിച്ചു വരുന്ന പ്രയോഗമാണ് "used to" എന്നത് . എന്നാൽ ഈ പ്രയോഗത്തെ ചുറ്റിപ്പറ്റി എപ്പോഴും കൺഫ്യൂഷനുമാണ്. used to do, be used to, get used to എന്നിങ്ങനെ മൂന്നു തരത്തിൽ used to നമുക്ക് പ്രയോഗിക്കാം.

used to :- മുൻ കാലത്ത് ചെയ്തു കൊണ്ടിരുന്ന എന്നാൽ ഇപ്പോൾ ചെയ്യുന്നില്ലാത്ത ഒരു കാര്യം സൂചിപ്പിക്കുകയാണ് used to ചെയ്യുന്നത്.
I used to carry a big bag to school. (എന്നാൽ ഇപ്പോൾ അങ്ങനെയല്ല എന്നാണ് സൂചിപ്പിക്കുന്നത്.)
I used to walk for one hour but now I take bus.
I used to smoke a packet a day but I stopped two years ago.
Be used to:- എന്നും ചെയ്തു പോരുന്ന, അല്ലെങ്കിൽ ശീലമായി മാറിയ കാര്യങ്ങളെ സൂചിപ്പിക്കാനാണ് be used to. ചില ഉദാഹരണങ്ങൾ കണ്ടാൽ കാര്യം എളുപ്പത്തിൽ പിടി കിട്ടും.
I'm used to getting up early, so I don't mind doing it (getting up early is normal for me, it's what I usually do എന്നാതാണ് സൂചന)
I'm used to packing my bag on my own.
Pugs have lived in cold countries, so they aren't used to the hot weather here.
Get used to:- ശീലമായി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയിലുള്ള കാര്യങ്ങളെയാണ് get used to സൂചിപ്പിക്കുന്നത്.
She has started working nights and is still getting used to sleeping during the day. (രാത്രിയിൽ ജോലി ചെയ്തു തുടങ്ങിയതോടെ പകൽ ഉറങ്ങുന്നത് ശീലമാക്കിക്കൊണ്ടിരിക്കയാണ് എന്നാണ് സൂചിപ്പിക്കുന്നത്.
I didn't understand the accent when I first moved here but quickly got used to it.
I have always lived in the village but now I'm beginning to get used to living in the city.

കടപ്പാട്: വിദ്യ, മാതൃഭൂമി

Share:

കമ്പ്യുട്ടർ നാൾവഴി


ഈ പോസ്റ്റ്‌ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ ? എങ്കിൽ കിളിചെപ്പിന്റെ ഏറ്റവും പുതിയ പോസ്റ്റുകൾ സൗജന്യമായി  നിങ്ങളുടെ ഈമെയിലിൽ എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ബോക്സ്‌സിൽ നിങ്ങളുടെ ഇമെയിൽ വിലാസം നൽകൂ... തുടർന്ന് വരുന്ന പോസ്റ്റുകൾ നിങ്ങളുടെ ഇ-മെയിലിൽ വരുന്നതായിരിക്കും.

Share:

ചോര പൊടിക്കാം ജീവനായ്

" സൗജന്യമായി നൽകൂ, ഇടയ്ക്കിടെ നൽകൂ; രക്തദാനം, ജീവൽപ്രധാനം," ഇത് രക്ത ദാന ദിനാചരണത്തിന്റെ പ്രധാന മുദ്രാവാക്യങ്ങളിൽ ഒന്നാണ്. " ജീവൻ രക്ഷിക്കാൻ നിങ്ങൾ ഒരു ഡോക്ടറാകണമെന്നില്ല;രക്തദാതാവ് ആയാൽ മതി". ഇത് ലോകാരോഗ്യ സംഘടനയുടെ മറെറാരു പ്രസിദ്ധമായ മുദ്രാവാക്യമാണ്. A, B, 0 രക്ത ഗ്രൂപ്പ് വ്യവസ്ഥ കണ്ടുപിടിച്ച് നോബേൽ സമ്മാനം നേടിയ ഡോ.കാൾ ലാൻഡ്സ്റ്റെയ്നറുടെ ജന്മദിനമാണ് ജൂൺ 14. ഈ വർഷത്തെ ആതിഥേയ രാഷ്ട്രം ചൈനയാണ്. ചൈനയിലെ ഷാങ്ഹായ് ബ്ലഡ് സെൻററിലാണ് പരിപാടികൾ അരങ്ങേറുക.

വർഷത്തിൽ മൂന്ന്!
ഹീമോഫീലിയ (ശരീരത്തിൽ മുറിവുണ്ടായാൽ രക്തം കട്ടപിടിക്കാത്ത അവസ്ഥ) ,തലസീമിയ ( ഹീമോഗ്ലോബിൻ ശരിയായി നിർമ്മിക്കാൻ ശരീരത്തിന് കഴിയാത്ത അവസ്ഥ), സിക്കിൾസെൽ അനീമിയ (അരിവാൾ കോശവിളർച്ചാ രോഗം) തുടങ്ങിയ ജനിതക രോഗങ്ങൾ ഉള്ളവർക്ക് പലപ്പോഴും ജീവിതാന്ത്യം വരെ രക്തമോ രക്ത ഘടകങ്ങളോ കയറ്റേണ്ടി വരാറുണ്ട്. ഇത്തരം രോഗികളുടെ രക്ത ഗ്രൂപ്പ് അപൂർവ്വ ഇനത്തിൽ പെട്ടതാണെങ്കിൽ സ്ഥിതി കൂടുതൽ പരിതാപകരമാവും. ഇവിടെയാണ് രക്തദാനത്തിന്റെ പ്രസക്തി.
നിങ്ങളുടെ രക്തദാനം ഒരു ജീവൻ രക്ഷിക്കുന്നതോടൊപ്പം നിങ്ങളുടെ ജീവൻ കൂടുതൽ കാലം നിലനിർത്താനും ഉപകരിക്കുന്നു. വർഷത്തിൽ മൂന്നു തവണ രക്തദാനം ചെയ്യുന്നവർക്ക് ഹൃദ്രോഗ സാധ്യത കുറവാണെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു.

ചില കണക്കുകൾ
 • ആഗോളതലത്തിൽ പ്രതിവർഷം 108 ദശലക്ഷം പേർ രക്തദാനം ചെയ്യുന്നു. ഇതിൽ പകുതിയോളം ജനസംഖ്യയുടെ 18% മാത്രം വരുന്ന സമ്പന്ന രാജ്യങ്ങളിലാണ് നടക്കുന്നത്.
 • ഇന്ത്യയടക്കമുള്ള വികസ്വര - വികസിത രാജ്യങ്ങളിൽ, രക്തം സ്വീകരിക്കുന്ന രോഗികളുടെ 65 %, 5 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളാണ്. എന്നാൽ സമ്പന്ന രാജ്യങ്ങളിലിത് 76% 65 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്.
 • രക്തദാതാക്കളാകുന്ന സ്ത്രീകളുടെ നിരക്ക് വളരെ കുറവാണ്. ആഗോളതലത്തിൽ സ്ത്രീ രക്തദാതാക്കൾ 30 ശതമാനമാണ്. രക്തദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ച് വരുന്ന സ്ത്രീകൾ മതിയായ ആരോഗ്യവും ശരീരഭാരവും ഹീമോഗ്ലോബിന്റെ അളവും ഇല്ലാത്തതിനാൽ ഒഴിവാക്കപ്പെടുന്നു. കേരളത്തിൽ കോളേജുകളും ക്ലബുകളും സംഘടനകളും സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിൽ സ്ത്രീ രക്തദാതാക്കളുടെ എണ്ണം തുലോം കുറവാണ്.
 • 2020 ആകുമ്പോഴേക്കും എല്ലാ രാജ്യങ്ങളിലും സുരക്ഷിത രക്തത്തിന്റെ ലഭ്യത 100% ഉറപ്പുവരുത്താൻ സന്നദ്ധ രക്തദാതാക്കളെ, പ്രത്യേകിച്ച് ചെറുപ്പക്കാരെ പ്രേരിപ്പിക്കുകയും സജ്ജരാക്കുകയും ചെയ്യുക എന്നതാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം
സുരക്ഷിത രക്തം
ദാതാക്കളിൽ നിന്ന് സ്വീകരിക്കുന്ന രക്തം പൂർണ്ണ സുരക്ഷിതമാകണം. രക്തത്തിലൂടെ പകരുന്ന മാരകരോഗങ്ങളുടെ അണുക്കൾ ദാതാവിന്റെ ശരീരത്തിൽ ഇല്ലെന്ന് ഉറപ്പു വരുത്താൻ ആവശ്യമായ പരിശോധനാ സംവിധാനങ്ങൾ രക്ത ബാങ്കുകളിലുണ്ട്.എന്നിരിക്കിലും, രക്തദാതാക്കളെ തെരഞ്ഞെടുക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണം. പ്രതിഫലം ആഗ്രഹിച്ച് വരുന്ന രക്തദാതാക്കളെ തീർത്തും ഒഴിവാക്കുകയും സൗജന്യമായി നൽകുന്ന സന്നദ്ധദാതാക്കളുടെ രക്തം ഉപയോഗിക്കുകയും വേണം.

ആർക്കൊക്കെ ചെയ്യാം?
 • പൂർണ്ണ ആരോഗ്യം നിർബന്ധം.
 • 18 വയസ്സിനും 60 വയസ്സിനും ഇടയിലായിരിക്കണം പ്രായം.
 • രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ഏറ്റവും ചുരുങ്ങിയത് 12.5 ഗ്രാം ശതമാനമെങ്കിലും വേണം.
 • 45 കിലോഗ്രാം എങ്കിലും ശരീരഭാരം വേണം.
 • രക്തദാനത്തിന്റെ തലേദിവസം രാത്രി നന്നായി ഉറങ്ങിയിരിക്കണം.അതായത് തലേ ദിവസം ഉറക്കമൊഴിച്ച്, ക്ഷീണിതരായി പിറ്റേന്ന് രക്തം കൊടുക്കാൻ ചെല്ലരുത് എന്നർത്ഥം.
 • രക്തദാനത്തിന് മുമ്പ് ഭക്ഷണം കഴിച്ചിരിക്കണം.
പാടില്ലാത്തവർ
 • എയ്ഡ്സ് ,ലൈംഗികരോഗങ്ങൾ, മഞ്ഞപ്പിത്തം, മലമ്പനി, കരൾ - വൃക്ക രോഗങ്ങൾ, അർബുദം, പനി, പ്രമേഹം, രക്താതിമർദ്ദം, ചുഴലി, മാനസിക രോഗങ്ങൾ തുടങ്ങിയ യാതൊരു അസുഖവും രക്തദാതാവിന് ഉണ്ടാകരുത്.
 • ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, മാസമുറ സമയത്ത് അമിത രക്തസ്രാവമുണ്ടാകുന്നവർ, ഏതെങ്കിലും കുത്തിവെയ്പ്പുകൾ അടുത്തകാലത്ത് എടുത്തവർ, മരുന്നുകൾ കഴിക്കുന്നവർ, ലഹരി പദാർത്ഥങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നവർ ഇവരൊക്കെ തന്നെ രക്തദാനത്തിന് അയോഗ്യരാണ്.
എത്ര എളുപ്പം!
 • രക്തദാനത്തിനുള്ള രക്തം എടുക്കൽ കേവലം 5-7 മിനുട്ടുകൊണ്ട് അവസാനിക്കും.
 • രക്തം കട്ടപിടിക്കാതിരിക്കാനും രക്തകോശങ്ങൾ നശിക്കാതിരിക്കാനുമുള്ള രാസപദാർത്ഥങ്ങളടങ്ങിയ പ്രത്യേക പ്ലാസ്റ്റിക് ബാഗുകളിലാണ് രക്തം ശേഖരിക്കുക.
 • ഒരിക്കൽ രക്തദാനം ചെയ്യുമ്പോൾ രക്തദാതാവിൽ നിന്ന് കേവലം 350 മില്ലി ലിറ്റർ രക്തമാണ് എടുക്കുക. അത് ശരീരത്തിലെ മൊത്തം രക്തത്തിന്റെ 16-ൽ ഒരു ഭാഗം മാത്രമാണ്. രക്തദാനം യാതൊരു ക്ഷീണവും, ഉന്മേഷ കുറവും ഉണ്ടാക്കില്ല.
 • പ്രത്യേകം അണുവിമുക്തമാക്കിയ, ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കാവുന്ന സൂചി കൊണ്ടാണ് രക്തമെടുക്കുക. രക്തമെടുക്കുന്ന പ്രക്രിയ ലളിതവും പൂർണ്ണ സുരക്ഷിതവുമാണ്.
 • ദാതാക്കളിൽ നിന്നെടുത്ത രക്തം, താപനില പ്രത്യേകം ക്രമീകരിച്ച രക്ത ബാങ്ക് റഫ്രിജറേറ്ററുകളിൽ 35 ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാം. എന്നാൽ രക്തത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പ്ലാസ്മ ഒരു വർഷം വരെ സൂക്ഷിക്കാനാകും.
രക്തദാനത്തിനു ശേഷം
 • രക്തദാനം ചെയ്ത ഉടനെ കഠിനജോലികൾ ചെയ്യുന്നതും വണ്ടി ഓടിക്കുന്നതും വെയിലേൽക്കുന്നതും ഒഴിവാക്കണം.
 • ധാരാളം വെള്ളം കുടിക്കണം.
 • ഒരു മണിക്കൂറെങ്കിലും വിശ്രമിക്കണം.
 • രക്തദാതാവിന് പാനീയവും ലഘുഭക്ഷണവും, ആവശ്യമെങ്കിൽ അടിയന്തിര പരിചരണവും ലഭിക്കാൻ രക്ത ബാങ്കുകളിൽ സംവിധാനമുണ്ട്.
രക്തം എവിടേക്ക്?
 •  ദാതാക്കളിൽ നിന്ന് രക്തം സ്വീകരിക്കുകയും പരിശോധനയ്ക്ക് ശേഷം സൂക്ഷിച്ചു വയ്ക്കുകയും ചെയ്യുന്ന സ്ഥലമാണ് രക്തബാങ്ക്.
 •  രക്ത ബാങ്ക് ആസ്പത്രിയോട് ചേർന്നോ അല്ലാതെയൊ പ്രവർത്തിക്കാം.
 • സുരക്ഷാ മാനദണ്ഡവും ഗുണനിലവാരവും ഉറപ്പുവരുത്തി പ്രവർത്തനാനുമതി നൽകുന്നത് ഡ്രഗ് കൺട്രോളറാണ്.
 • രക്തദാതാവിനെ സ്വീകരിക്കാനും രക്തദാനത്തിന് ശേഷം ശ്രദ്ധിക്കാനും ഡോക്ടറും നഴ്സും പാരാമെഡിക്കൽ ജീവനക്കാരും രക്തബാങ്കുകളിലുണ്ടാകും.
 • പിറന്നാളിനും മറ്റ് വിശേഷാവസരങ്ങളിലും രക്തദാനം ഒരു ശീലമാക്കുക.
 • ഒരാളുടെ ജീവൻ രക്ഷിക്കാൻ തന്റെ ഏതാനും തുള്ളി രക്തത്തിന് ആകുമെങ്കിൽ അതിൽപരം പുണ്യം മറ്റെന്തുണ്ട്?
ഒന്നിൽ നിന്ന് പലതിലേക്ക്
ആവശ്യത്തിനനുസരിച്ച് രക്തം കിട്ടുന്നില്ല എന്നത് സത്യമാണ്. സന്നദ്ധദാനം വഴി ലഭിക്കുന്ന രക്തം ഫലപ്രദമായും കൂടുതൽ പേർക്കും ഉപയോഗിക്കാൻ കഴിയുന്ന നൂതന സംവിധാനമാണ് രക്ത ഘടകവിശ്ലേഷണ യൂണിറ്റുകൾ. രക്തം വിവിധ ഘടകങ്ങളായി വേർതിരിച്ചെടുക്കുകയാണ് ഈ സംവിധാനത്തിലൂടെ ചെയ്യുന്നത്. ചുവന്ന രക്താണുക്കൾ, പ്ലാസ്മ ,പ്ലേറ്റ് ലെറ്റ് കോൺസൻട്രേറ്റ്, ക്രയോ പ്രെസിപ്പിറേററ്റ് തുടങ്ങിയ ഘടകങ്ങൾ രോഗാവസ്ഥയ്ക്കനുസരിച്ച് രോഗികൾക്ക് ഉപയോഗപ്പെടുത്തുക വഴി ഒരാൾ നൽകുന്ന രക്തം ഒന്നിലധികം രോഗികൾക്ക് പ്രയോജനപ്പെടുന്നു.
Share:

കൂട്ടുവായോ!

അങ്ങനെയിങ്ങനെ അങ്ങേക്കൊമ്പിൽ
പാറി നടക്കും പൂമ്പാറേറ
അക്കരെയക്കരെയൊത്തിരി അക്കരെ
പൂവുകളുള്ളൊരു മേടുണ്ട്
ഞാനങ്ങോട്ടേക്കാണെൻ കൂടെ
കൂട്ടിനു നീയും പോരാമോ?
Share:

ചങ്ങാതി

അമ്പിളിമാമാ ചങ്ങാതീ
മുകിലിലൊളിക്കും വില്ലാളീ
താഴെയിറങ്ങി നീ വന്നാൽ
തൊട്ടു കളിക്കാൻ കൂട്ടാം ഞാൻ
തൊട്ടു കളിക്കും നേരത്ത്
കാറിൽ മുങ്ങിക്കളയരുത്.
- വത്സലൻ കല്ലായി

Share:

ഇന്ന് ലോക ബാലവേല വിരുദ്ധ ദിനം


ന്ത്യയിൽ ബാലവേല നിരോധനം നിലവിൽ ഉണ്ടെങ്കിലും ഇത് പൂർണമായി ഇല്ലാതാകാൻ 100 വർഷങ്ങൾ എങ്കിലും എടുക്കുമെന്ന് Child Right And You സംഘടനയുടെ Report.
ഇന്ന് ഇന്ത്യയിൽ തൊഴിലാളികളായി ഒരു കോടിയിൽ ഏറെ കുട്ടികളുണ്ട്. നഗരങ്ങളിൽ ബാലവേല ചെയ്യുന്ന കുട്ടികളുടെ എണ്ണത്തിൽ 2001 മുതൽ 2011 വരെയുള്ള പത്തുവർഷത്തിനിടെ 53 ശതമാനം വർധന ഉണ്ടായതായാണ് Report കാണിക്കുന്നത്. ബീഹാർ, ഉത്തർപ്രദേശ്‌, രാജസ്ഥാൻ, മധ്യപ്രദേശ്‌, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ബാലതൊഴിലാളികൾ കൂടുതൽ.
ഈ പോസ്റ്റ്‌ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ ? എങ്കിൽ കിളിചെപ്പിന്റെ ഏറ്റവും പുതിയ പോസ്റ്റുകൾ സൗജന്യമായി  നിങ്ങളുടെ ഈമെയിലിൽ എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ബോക്സ്‌സിൽ നിങ്ങളുടെ ഇമെയിൽ വിലാസം നൽകൂ... തുടർന്ന് വരുന്ന പോസ്റ്റുകൾ നിങ്ങളുടെ ഇ-മെയിലിൽ വരുന്നതായിരിക്കും.

Share:

മുത്തശ്ശി

പല്ലില്ലാത്തൊരു മുത്തശ്ശി
മോണകാട്ടി ചിരിച്ചീടും
വടികുത്തി നടന്നീടും
കഥ പറയുന്നൊരു മുത്തശ്ശി
നാടൻ പാട്ടുകൾ പാടീടും
എന്നുടെ സ്വന്തം മുത്തശ്ശി
- കൃപ.ജെ

Share:

മന്ദാരം

മന്ദാരം സിന്ദൂരം തൊട്ടു
ചന്ദനത്തിരി കത്തിച്ചു
ചന്ദനം തൊട്ടൊരുങ്ങി
ചന്ദ്രനതു നോക്കിച്ചിരിച്ചു
- ഋതുപർണ.എം

Share:

നീളൻകാലൻ പൊട്ടിച്ചിലന്തി

ശരീരത്തിന് തവിട്ടു നിറമാണ്.വളരെ മെലിഞ്ഞു വള്ളി പോലെ നീണ്ട കാലുകൾ. വയറിന്റെ പിൻഭാഗം മുറിച്ചു കളഞ്ഞ പോലെ തോന്നും. പുറത്തു കറുത്ത കുത്തുകളോടു കൂടിയ മഞ്ഞ നിറം. ഇവയെ മരപ്പൊത്തുകളിലും പാറകൾക്കിടയിലും വീടിന്റെ മൂലകളിലുമെല്ലാം കാണാം. വലകൾക്ക് പ്രത്യേകിച്ച് ഒരാകൃതിയൊന്നുമില്ല.
ശാസ്ത്രനാമം: ക്രോസോ പ്രൈസാ ലയോണി

Share:

ഇരട്ടവാലൻ ചിലന്തി

കറുപ്പ് ,തവിട്ട്, വിളറിയ വെളുപ്പ് എന്നീ നിറങ്ങളിലെല്ലാം കാണപ്പെടുന്ന ഒരിനം ചിലന്തി. കാലിൽ വലയങ്ങളുണ്ട്. പരന്ന ശരീരമാണ്. പിന്നിലേക്കു വാലു പോലുള്ള ഒരു ഭാഗമുണ്ട്. മരത്തടികളിലും വീടുകളുടെ ചുമരുകളിലും താമസിക്കുന്ന ഇവയുടെ വലകൾക്കു പ്രത്യേക ആകൃതിയൊന്നുമില്ല. മരപ്പൊത്തുകളിലാണ് മുട്ടയിടാറുള്ളത്.
ശാസ്ത്രീയനാമം: അരിനിയസ് ബൈല്യൂണിഫർ

Share:

ചിലന്തി കൗതുകം

> ഒരു വല നെയ്തു പൂർത്തിയാക്കാൻ സാധാരണ ചിലന്തികൾക്ക് ഏകദേശം ഒരു മണിക്കൂർ സമയം മതി.

> പൊട്ടിയ വല ചിലന്തികൾ തന്നെ തിന്നു തീർക്കുന്നു. അതിലെ രാസപദാർഥങ്ങൾ റീസൈക്കിൾ ചെയ്ത് വല വീണ്ടും നെയ്യുന്നു.

> സാധാരണ ചിലന്തിയുടെ ജീവിതകാലം ഒന്നു മുതൽ ഒന്നര വർഷം വരെയാണ്.

> ഇണ ചേർന്നു കഴിഞ്ഞാൽ ചിലയിനം ചിലന്തികൾ ആൺ ചിലന്തിയെ പിടിച്ചു നിന്നും.

> ചിലന്തി വർഗത്തിൽ ആണ്ടിനെക്കാൾ വലുതാണ് പെണ്ണ്.

Share:

വിക്രമാദിത്യ സദസ്സിലെ നവരത്നങ്ങൾ

'ധന്വന്തരീ, ക്ഷപണകാ, മരസിംഹ
ശങ്കു, വേതാളഭട്ട, ഘടകർപ്പര, കാളിദാസ
ഖ്യാതോ വരാഹമിഹിര, നൃപതേസഭായാം
രത്നാനിവൈ, വരരുരിചിർ നവ വിക്രമസ്യ

Share:

കാമദേവന്റെ 5 അമ്പുകൾ

'അരവിന്ദ, മശോകം ച
ചൂതം, ചനവമാലിക.
നീലോൽപ്പലം ച പാഞ്ചതേ
പഞ്ചബാണസ്യ സായക'

Share:

പ്രകൃതിയുമായി ബന്ധപ്പെട്ട കവിതകൾ

ദശകൂപസമോ വാപി:
ദശവാപിസമോ ഹ്രദ:
ദശഹ്രദസമ: പുത്ര:
ദശ പുത്രസമോദ്രൂമ:
- വൃക്ഷായുർവേദം

ലാളിച്ചുപെററ ലതയൻപൊടു
ശൈശവത്തിൽ
പാലിച്ചു പല്ലവപുടങ്ങളിൽ
വച്ചു: നിന്നെ
ആലോലവായു ചെറു
തൊട്ടിലുമാട്ടി; താരാ-
ട്ടാലാപമാർന്നു മലരേ,
ദലമർമരങ്ങൾ
- കുമാരനാശാൻ

നമ്മൾക്കു പച്ചക്കുടയും പിടിച്ചു
തേൻമാവതാ ദീനദയാലു നിൽപു
- ഉള്ളൂർ

പച്ചപ്പനം തത്ത
പാടിക്കളിക്കുന്ന
പ്ലാവുകൾ മാവുകളു-
മെവിടെന്റെ മക്കളേ?
- അയ്യപ്പപ്പണിക്കർ

പീലിപ്പൂംചിറകുള്ള രണ്ടിളം
കിളികളെൻ
തോളത്തു പറന്നിരുന്നൊരുനാ,
ളെന്തോ പാടി
കാതോർത്തു നിന്നു ഞാനും
പൂക്കളുമപ്പാട്ടിന്റെ
ചേതോഹാരിയാം ഗന്ധം
ഞങ്ങളിൽ നിറയുമ്പോൾ
- വയലാർ

താനേ കിളിർത്തതാണീമരം,
കുഞ്ഞുത-
യ്യായിളം കൈനീട്ടി
വാങ്ങി, വെയിലുണ്ടു
താനേ വളർന്നതാണീ മരം
- ഒ.വി.ഉഷ

Share:

English പദപരിചയം - 01

Academy =വിദ്യാപീഠം 
സ്പാർട്ടയിലെ സുന്ദരിയായ ഹെലനെ തീസ്യുസ് തട്ടിക്കൊണ്ടുപോയി. ഹെലനെ ഇരട്ട സഹോദരങ്ങളായ കാസ്റ്ററും പൊളിഡ്യുക്കസും ഹെലനെ തേടി നടന്നെങ്കിലും കണ്ടെത്താനായില്ല. അവസാനം Akademos  എന്ന ഒരു കർഷകനിൽ നിന്നും അവരെ കണ്ടെത്താനുള്ള ചില സുചനകൾ ലഭിച്ചു. കർഷകൻ ചെയ്ത ഉപകാരത്തിന് പ്രത്യുപകാരമായി കർഷകനും അദ്ദേഹത്തിന്റെ തോട്ടത്തിനും എല്ലാ സംരക്ഷണവും നല്കിക്കൊള്ളാമെന്ന് അവർ വാക്ക് കൊടുത്തു. ഈ പുങ്കാവനത്തിലെ വൃക്ഷത്തണലിലാണ് പിന്നീട് പല തത്ത്വചിന്തകരും ക്ലാസുകൾക്കായും ചർച്ചകൾക്കായും വേദി ഒരുക്കിയത്. പിന്നീട് അത് Academeia എന്നും Academy എന്നും രൂപാന്തരപ്പെട്ടു.
Academy = A place of Learning
ഈ പോസ്റ്റ്‌ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ ? എങ്കിൽ കിളിചെപ്പിന്റെ ഏറ്റവും പുതിയ പോസ്റ്റുകൾ സൗജന്യമായി  നിങ്ങളുടെ ഈമെയിലിൽ എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ബോക്സ്‌സിൽ നിങ്ങളുടെ ഇമെയിൽ വിലാസം നൽകൂ... തുടർന്ന് വരുന്ന പോസ്റ്റുകൾ നിങ്ങളുടെ ഇ-മെയിലിൽ വരുന്നതായിരിക്കും.

Share:

Record Book - 1

Record Book എന്ന ഈ പംക്തിയിൽ ലോകത്തിലെ മികച്ച Record Holder മാരെ പരിചയപ്പെടാം...

ഈ പോസ്റ്റ്‌ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ ? എങ്കിൽ കിളിചെപ്പിന്റെ ഏറ്റവും പുതിയ പോസ്റ്റുകൾ സൗജന്യമായി  നിങ്ങളുടെ ഈമെയിലിൽ എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ബോക്സ്‌സിൽ നിങ്ങളുടെ ഇമെയിൽ വിലാസം നൽകൂ... തുടർന്ന് വരുന്ന പോസ്റ്റുകൾ നിങ്ങളുടെ ഇ-മെയിലിൽ വരുന്നതായിരിക്കും.

Share:

ഭക്ഷണം കുറഞ്ഞാൽ കുഴപ്പമില്ല കൂടിയാൽ രോഗിയാവും!

മനുഷ്യർക്ക്, ഭക്ഷണ കുറയുന്നതിനേക്കാൾ കൂടുതൽ അപകടകരമാകുന്നത് അമിതഭക്ഷണം കഴിക്കുമ്പോഴാണെന്ന് ആരോഗ്യ ശാസ്ത്രം മുന്നറിയിപ്പ്  തരുന്നുണ്ട്.ഇത് പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കുന്നു. 150 കോടി ജനങ്ങൾ അമിത വണ്ണവും ഭാരവും കൊണ്ടുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ആഹാര കാര്യത്തിലെ മറെറാരു പ്രധാന പ്രശ്നമാണ് ഭക്ഷണം പാഴാക്കിക്കളയൽ. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 130 കോടി ടൺ ഭക്ഷണം പാഴാക്കിക്കളയുന്നുണ്ടത്രെ. 100 കോടി ജനങ്ങൾ പട്ടിണി കിടക്കുമ്പോഴും, ഏതാണ്ട് അത്രയും തന്നെ ജനങ്ങൾ പോഷകാഹാരക്കുറവിനാൽ ദുരിതമനുഭവിക്കുമ്പോഴാണി തെന്നോർക്കണം. ഭക്ഷ്യോത്പാദനം കൂടുന്നതിനാനുപാതികമായി പ്രകൃതി വിഭവങ്ങൾ കുറഞ്ഞു വരികയും ചെയ്യുമല്ലോ.

ഭൂമിയുടെ തുണ്ടുവത്കരണം, മണ്ണൊലിപ്പ്, മണ്ണിന്റെ ഫലഭൂയിഷ്ടതക്കുറവ്, വരൾച്ച, കാലാവസ്ഥാ വ്യതിയാനം, വർധിച്ചതോതിലുള്ള മീൻപിടിത്തം, കടലിലെ പരിസ്ഥിതി പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം ഭക്ഷ്യ ഉത്പാദനവും വിതരണവുമായി ബന്ധപ്പെട്ട പ്രകൃതി വിഭവങ്ങളുടെ ശോഷണത്തിനുള്ള കാരണങ്ങളാണ്.. ഭക്ഷ്യമേഖല ഏകദേശം 30 ശതമാനത്തോളം ഊർജം ഉപയോഗിക്കുകയും 22 ശതമാനം ഹരിതഗൃഹ പ്രഭാവത്തിനു കാരണമായ വാതകങ്ങൾ ഉത്സർജിക്കുകയും ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ

Share:

പകലൊക്കെ പച്ചയിൽ കുളിച്ചത്

ഇരുട്ടിനെ ആളാക്കി പേടിപ്പിച്ചിരുന്ന
ഒരു വാഴത്തോട്ടമുണ്ടായിരുന്നു
പെരയുടെ പിന്നിൽ

മറന്നിട്ടില്ല
സദാസമയവും കാറ്റ്
അവിടെ നൂണുകളിച്ചിരുന്നത്;
തെരികയുണ്ടാക്കാൻ
അമ്മ മൊളില തേടുന്നത്;
അച്ഛനെ മൂടാൻ
കീറാത്ത നാക്കില തന്നത്;

വാഴത്തോട്ടം കാളവണ്ടിയിൽ കയറി
ചന്തയ്ക്കു പോകുന്നത്;
പകലൊക്കെ പച്ചയിൽ കുളിച്ചത്
രാവായാൽ കറുപ്പു പുതച്ചത്

ഇരുട്ടിൽ ഒരുപാടു കള്ളന്മാരായി
അഭിനയിച്ചിരുന്ന
ഒരു വാഴത്തോട്ടുണ്ടായിരുന്നു
പെരയുടെ പിന്നിൽ
ഇലകളെല്ലാം കീറിപ്പോയ്
കിഴങ്ങെല്ലാം തിന്നും പോയ്!

രചന: രാമകൃഷ്ണൻ കുമാരനല്ലൂർ
കടപ്പാട്: ശാസ്ത്രകേരളം, ജൂൺ 2015

ശാസ്ത്രകേരളം മലയാളത്തിലെ ആദ്യ ശാസ്ത്ര മാസികയാണ്, 46 വർഷമായി പ്രസിദ്ധീകരണം തുടരുന്നു. കുട്ടികളിൽ ശാസ്ത്രത്തോടുള്ള താത്പര്യമുണർത്താൻ ഈ മാസിക സഹായിക്കും. താത്പര്യമുള്ളവർക്ക് ഈ മാസിക വീട്ടിൽ വരുത്താവുന്നതാണ്
ശാസ്ത്രകേരളം വരിക്കാരാവാൻ
വാർഷിക വരിസംഖ്യ ₹ 150
DD/ MO അയയ്ക്കുക
മാനേജിങ് എഡിറ്റർ,
ശാസ്ത്രകേരളം
ചാലപ്പുറം പി.ഒ
കോഴിക്കോട് - 673O02
ഫോൺ - 0495 2701919

Share:

ഒരൊറ്റ ഭൂമി - 1

"ഏഴുനൂറു കോടി സ്വപ്‌നങ്ങൾ, ഒരു ഗ്രഹം, ഉപയോഗം കരുതലോടെ" (Seven Billion Dreams, One Planet, Consume With Care). ഇതാണ് ഈ വർഷത്തെ ലോകപരിസ്ഥിതി ദിന സന്ദേശം. മനുഷ്യന്റെയും പരിസ്ഥിതിയുടെയും സമ്പദ് വ്യസ്ഥയുടെയുമൊക്കെ സുസ്ഥിര ഭാവി പ്രകൃതി വിഭവങ്ങളുടെ സുസ്ഥിര വിനിയോഗത്തിലൂടെ  മാത്രമേ സാധ്യമാവൂ. എല്ലാവരുടെയും ആവശ്യത്തിനുള്ളത് ഭൂമിയിലുണ്ട്, എന്നാൽ അത്യാഗ്രഹത്തിനുള്ളതില്ല എന്ന ഗാന്ധിജിയുടെ വാക്കുകൾക്ക് എന്നും പ്രസക്തിയുണ്ട്.

1972 ജൂണ്‍ 5-ന് United Nations ജനറൽ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ സ്റ്റോക്ക്‌ഹോമിൽ (Stockholm,Sweden)  നടത്തിയ മാനവ പരിസ്ഥിതി സമ്മേളനത്തിലാണ് United Nations Environment Programme (UNEP) രൂപം കൊണ്ടത്. ഇതിന്റെ സ്മരണക്കായാണ് ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. ഇത്തവണ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ആധിഥേയ രാജ്യം ഇറ്റലി (Italy)യാണ്.

അരുത്  അമിത ചൂഷണം 
ലാഭം മാത്രം ലക്ഷ്യമാക്കിക്കൊണ്ട് പ്രകൃതി വിഭവങ്ങളെ അമിതമായി ചൂഷണം  ചെയ്തുകൊണ്ടിരിക്കുകയാണ് മനുഷ്യൻ. ഫലമോ? ഈ ജീവഗ്രഹത്തിലെ ആവാസവ്യവസ്ഥകൾ നാശത്തിന്റെ വക്കിലെത്തിക്കഴിഞ്ഞു. ജലമോ ഭക്ഷ്യവസ്തുക്കളോ ഇന്ധനമോ വനവിഭവങ്ങളോ ഔഷധങ്ങളോ ധാതുലവണങ്ങളോ എന്തുമാകട്ടെ, ഇതെല്ലാം നമ്മുടെ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുമ്പോൾത്തന്നെ അവ വരാനിരിക്കുന്ന തലമുറകൾക്ക് കൂടി വേണ്ടതാണെന്ന ബോധം നമ്മുക്കുണ്ടാവണം. വിഭവങ്ങളുടെ സുസ്ഥിര ഉപയോഗം നമ്മുടെ ജീവിതശൈലിയിലാവണം എന്നർത്ഥം.

ഉപയോഗ, ഉത്പാദന ക്രമം മാറാതിരിക്കുകയും ജനസംഖ്യ പെരുകിക്കൊണ്ടിരിക്കുകയും ചെയ്‌താൽ നമ്മുടെ ജീവഗ്രഹത്തിന്റെ അവസ്ഥയെന്താവും ? അപ്പോൾ വിഭവങ്ങളുടെ ഫലപ്രദമായ വിനിയോഗവും പരിപാലാനവും ഒരു സ്വപ്നം മാത്രമായി മാറും. സുസ്ഥിര ജീവിതത്തിന് ഈ ഒരേയൊരു ജീവഗ്രഹം മതിയാവാതെ വരികയും ചെയ്യും.

പിപ്പലാന്ത്രയിലെ പെണ്‍ക്കുട്ടികളും മരങ്ങളും
പെണ്‍ക്കുഞ്ഞിന്റെ ജനനം വൃക്ഷത്തൈകൾ നട്ട് ആഘോഷിക്കുന്ന ഗ്രാമത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെയൊരു ഗ്രാമമുണ്ട് രാജസ്ഥാനിൽ. പേര് പിപ്പലാന്ത്രി. ഇവിടെ പെണ്‍കുട്ടി പിറന്നാൽ  ഒന്നും രണ്ടുമല്ല നൂറ്റിപ്പതിനൊന്നു വൃക്ഷത്തൈകളാണ് ഗ്രാമീണർ നടുക.

ഭൂമിക്കു തണൽ വിരിച്ച വനിത 

രു മനുഷ്യായിസ്സിനിടെ എത്ര മരങ്ങൾ വച്ചുപിടിപ്പിക്കാൻ സാധിക്കും?

മൂന്നു കോടി വരെ സാധ്യം എന്ന് സ്വജീവിതത്തിലൂടെ തെളിയിച്ച വനിതയാണ്‌ വംഗാരി മതായ്Wangari Muta Maathai . ഗ്രീൻ ബെൽറ്റ്‌ മൂവ്മെന്റ് (Green Belt Movement) എന്ന പ്രസ്ഥാനത്തിലുടെ കെനിയയിൽ ഗ്രാമീണ സ്ത്രീകളെ അണിനിരത്തിയാണ് അവ ഭൂമിയമ്മയ്ക്ക് തണൽ വിരിച്ചത്. 2004-ലെ സമാധാന നോബൽ സമ്മാനം ഈ വനിതയെത്തേടി എത്തുകയും ചെയ്തു.
തുടരും....
ഈ പോസ്റ്റ്‌ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ ? എങ്കിൽ കിളിചെപ്പിന്റെ ഏറ്റവും പുതിയ പോസ്റ്റുകൾ സൗജന്യമായി  നിങ്ങളുടെ ഈമെയിലിൽ എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ബോക്സ്‌സിൽ നിങ്ങളുടെ ഇമെയിൽ വിലാസം നൽകൂ... തുടർന്ന് വരുന്ന പോസ്റ്റുകൾ നിങ്ങളുടെ ഇ-മെയിലിൽ വരുന്നതായിരിക്കും.

Share:

കാണാതാകുന്ന കുട്ടികളെ കണ്ടെത്താം

കാണാതാകുന്ന കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ ആളുകള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാനും സ്വീകരിക്കേണ്ട നടപടികള്‍ അറിയാനും അവരെ കണ്ടത്തെുന്നതിന് സഹായം തേടാനും വഴിതെളിക്കുന്ന വെബ്സൈറ്റ് നിലവിൽ വന്നു. രാജ്യത്ത് ഓരോ മണിക്കൂറിലും 11 കുട്ടികള്‍ വീതം കാണാതാകുന്ന അവസ്ഥയിലാണ് ഇവരെ കണ്ടെത്താൻ വിവരസാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. വിവരസാങ്കേതിക വകുപ്പിന്‍െറ സഹായത്തോടെ വനിത-ശിശുക്ഷേമ മന്ത്രാലയമാണ് വെബ്സൈറ്റിന് രൂപംനല്‍കുന്നത്.  www.khoyapaya.gov.in എന്നതാണ് വെബ്സൈറ്റ് വിലാസം.

‘എന്‍െറ കുട്ടിയെ കാണാതായി’, ‘ഞാന്‍ ഒരു കുട്ടിയെ കണ്ടുമുട്ടി’, ‘കാണാതായ കുട്ടിക്കുവേണ്ടി തിരയുക’ എന്നിങ്ങനെ മൂന്നു ഭാഗമാണ് സൈറ്റിനുണ്ടാകുക.

കുട്ടിയെ കാണാതായാല്‍ പൊലീസ് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ലഭിക്കേണ്ട സഹായങ്ങളെക്കുറിച്ചും ഉള്ള വിശദ റിപ്പോര്‍ട്ടുകള്‍, ഇത്തരം കേസുകളില്‍ മുന്‍ കോടതി വിധികള്‍ തുടങ്ങിയ കാര്യങ്ങളും വെബ്സൈറ്റിലൂടെ അറിയാനാകും.
ഈ പോസ്റ്റ്‌ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ ? എങ്കിൽ കിളിചെപ്പിന്റെ ഏറ്റവും പുതിയ പോസ്റ്റുകൾ സൗജന്യമായി  നിങ്ങളുടെ ഈമെയിലിൽ എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ബോക്സ്‌സിൽ നിങ്ങളുടെ ഇമെയിൽ വിലാസം നൽകൂ... തുടർന്ന് വരുന്ന പോസ്റ്റുകൾ നിങ്ങളുടെ ഇ-മെയിലിൽ വരുന്നതായിരിക്കും.

Share:

കൊച്ചമ്മിണിയുടെ ക്വിസ്

അമ്മുമ്മയ്ക്കിത് പറയാമോ?
രോഹിണിയെന്നാലെന്തെന്ന്?

അഷ്ടമി....രോഹിണി.... അറിയില്ലേ...
കഷ്ടം, രോഹിണി നക്ഷത്രം!

അമ്മേ! അമ്മയ്ക്കറിയാമോ?
രോഹിണിയെന്നാലെന്തെന്ന്?

"രോഹിണി നമ്മുടെ കാലിക്കൂട്ടിൽ 
നില്ക്കും പാണ്ടിപ്പയ്യല്ലേ

കൊച്ചമ്മിണിയുടെ ചോദ്യം പിന്നീ-
ടച്ഛന്നരികത്തായപ്പോൾ 
ഉത്തരമിങ്ങനെ : അറിയും രോഹിണി-
യുത്തമമായൊരു നെൽവിത്ത്!

അച്ഛനറിയില്ലമ്മയ്ക്കറിയി-
ല്ലൊന്നും; കൊച്ചമ്മിണി തുള്ളി!
നോക്കൂ രോഹിണി നമ്മളയച്ചോ 
രൂക്കനുപഗ്രഹമാണല്ലോ!  
ഈ പോസ്റ്റ്‌ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ ? എങ്കിൽ കിളിചെപ്പിന്റെ ഏറ്റവും പുതിയ പോസ്റ്റുകൾ സൗജന്യമായി  നിങ്ങളുടെ ഈമെയിലിൽ എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ബോക്സ്‌സിൽ നിങ്ങളുടെ ഇമെയിൽ വിലാസം നൽകൂ... തുടർന്ന് വരുന്ന പോസ്റ്റുകൾ നിങ്ങളുടെ ഇ-മെയിലിൽ വരുന്നതായിരിക്കും.

Share:

പഠനം ആരോഗ്യത്തോടെ...

പഠനം പോലെ പ്രധാനമാണ് ആരോഗ്യവും. അതുകൊണ്ട് നല്ല ആരോഗ്യശീലങ്ങൾ ഇപ്പോഴേ വളർത്തിയെടുക്കണം. ഭക്ഷണം കഴിക്കുന്നതിന്റെ മാനദണ്ഡം രുചി മാത്രമാകരുത്. മറ്റ് നിവൃത്തിയില്ലെങ്കിൽ മാത്രമേ Fast Food-ന് പോകാവൂ.

ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഒക്കെ ധാരാളമായി ഉൾപ്പെടുത്തണം. അത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതോടൊപ്പം പഠനം എളുപ്പമാക്കുകയും ചെയ്യും. ധാരാളം വെള്ളം കുടിക്കാനും മറക്കരുത്.

രാവിലെ ഭക്ഷണം കഴിച്ചീട്ടേ സ്കൂളിൽ പോകാവൂ എന്നറിയാമല്ലോ. വീട്ടിലായാലും സ്കൂളിൽ ആയാലും കളിക്കാനുള്ള അവസരം നന്നായി വിനിയോഗിക്കണം. കൂട്ടുചേർന്നുള്ള കളികളിൽ ഏർപ്പെടുന്നതുകൊണ്ട് മെച്ചങ്ങൾ പലതുണ്ട്. മനസ്സിനും ശരീരത്തിനും ഉന്മേഷം കിട്ടുമെന്ന് മാത്രമല്ല കൂടുതൽ ഊർജ്ജസ്വലതയോടെ പഠനപ്രവർത്തനങ്ങളിൽ മുഴുകാനും സാധിക്കും. സ്കൂൾ വിട്ട് വീട്ടിലെത്തിയാൽ കുറച്ചു നേരം വീട്ടുജോലികളിൽ സഹായിക്കുന്നതും നന്ന്.

സന്ധ്യയായാൽ കുളിച്ചു വസ്ത്രം മാറി അൽപനേരം പ്രാർത്ഥനയിൽ മുഴുകാം. പിന്നെ പത്തുമണിവരെ പഠിക്കാം.

സുര്യോദയത്തിന് മുൻപ് എഴുന്നേറ്റ് അൽപനേരം കൂടി പഠിക്കാനിരുന്നാൽ ഒരു പരീക്ഷയേയും ഭയപ്പെടേണ്ടിവരില്ല.  
ഈ പോസ്റ്റ്‌ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ ? എങ്കിൽ കിളിചെപ്പിന്റെ ഏറ്റവും പുതിയ പോസ്റ്റുകൾ സൗജന്യമായി  നിങ്ങളുടെ ഈമെയിലിൽ എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ബോക്സ്‌സിൽ നിങ്ങളുടെ ഇമെയിൽ വിലാസം നൽകൂ... തുടർന്ന് വരുന്ന പോസ്റ്റുകൾ നിങ്ങളുടെ ഇ-മെയിലിൽ വരുന്നതായിരിക്കും.

Share:

സ്കൂൾ ബാഗ് ധരിക്കുമ്പോൾ

ചുമലിൽ തുങ്ങുന്ന കനത്ത ഭാരത്തോടെയാണ് നമ്മുടെ കുട്ടികൾ സ്കൂളിൽ പോകുന്നത്. ആരോഗ്യകരമായി ബാഗ് ധരിക്കേണ്ടത് എങ്ങനെ എന്നറിയാം 
 1. ബാഗിന്റെ മുകൾവശം കുട്ടികളുടെ കഴുത്തിന്റെ തൊട്ടുതാഴെയും അടിവശം അരയ്ക്ക് തൊട്ടടുത്തുമാകുന്ന വിധമായിരിക്കനം ബാഗിന്റെ അളവ്.
 2. ബാഗിന് വീതികൂടിയ പാഡ് വച്ച സ്ട്രാപ്പുകൾ ഉണ്ടാകണം. ചുമലിലെയും നട്ടെല്ലിലേയും മർദ്ദം ഇത് കുറയ്ക്കും.
 3. കനം കൂടിയ പുസ്തകങ്ങൾ കുട്ടിയുടെ ശരീരത്തോട് ചേർന്നും കനം കുറഞ്ഞവ ബാഗിന്റെ പുറം ഭാഗത്തേക്കും ഇരിക്കണം. ഭാരം കൂടിയവ ശരീരത്തിൽ നിന്ന് വിട്ട് നിൽക്കുമ്പോൾ ബാഗ് കൂടുതൽ തൂങ്ങുകയും അത് നട്ടെല്ലിനെ ബാധിക്കുകയും ചെയ്യും.
 4. ബാഗ് പരമാവധി ശരീരത്തോട് ചേർന്ന് നിൽക്കത്തക്കവിധം സ്ട്രപ്പിന്റെ വലുപ്പം ക്രമീകരിക്കണം. ഇല്ലെങ്കിൽ ഭാരം തൂങ്ങുന്നത് നട്ടെല്ലിനും തോളിനും സ്ഥാനചലനത്തിനിടയാക്കും. രണ്ടു സ്ട്രാപ്പും ഒരേ വലുപ്പമായിരിക്കണം.
 5. ബാഗ് അരയോട് ചേർത്ത് സ്ട്രാപ്പ് ചെയ്യാനുള്ള സ്ട്രപ്പും ഉണ്ടായിരിക്കണം. ഇത് ഭാരത്തെ ചേർത്ത് നിരത്തുകയും നട്ടെല്ലിലെ മർദ്ദം കുറയ്ക്കുകയും ചെയ്യും.
 6. ബാഗുമായി ഓടുന്നത് ഒഴിവാക്കാൻ സമയക്രമം പാലിക്കുക. ബാഗുമായി ഓടിയാൽ തോളിൽ ഭാരം കിടന്നാടുകയും തോളിനെ ബാധിക്കുകയും ചെയ്യും.
 7. കഴിവതും ഭാരം കുറഞ്ഞ ബാഗ് വാങ്ങിക്കുക. പുസ്തകങ്ങളുടെ എണ്ണം അനുസരിച്ച് അവ തിരഞ്ഞെടുക്കുക.
 8. ആവശ്യമില്ലാത്ത അറകളുള്ള ബാഗ് ഉപയോഗിക്കത്തിരിക്കുക, ഇത് ഭാരക്കൂടുതലിനു മാത്രമേ ഉപകരിക്കൂ.
 9. വാഹനങ്ങളിൽ കയറുമ്പോൾ മുതിർന്നവരോ മുതിർന്ന കുട്ടികളോ ചെറിയ കുട്ടികളുടെ ബാഗ് എടുക്കാൻ സഹായിക്കണം. 

ഈ പോസ്റ്റ്‌ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ ? എങ്കിൽ കിളിചെപ്പിന്റെ ഏറ്റവും പുതിയ പോസ്റ്റുകൾ സൗജന്യമായി  നിങ്ങളുടെ ഈമെയിലിൽ എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ബോക്സ്‌സിൽ നിങ്ങളുടെ ഇമെയിൽ വിലാസം നൽകൂ... തുടർന്ന് വരുന്ന പോസ്റ്റുകൾ നിങ്ങളുടെ ഇ-മെയിലിൽ വരുന്നതായിരിക്കും.

Share:

നല്ല മനോഭാവങ്ങൾ

മനസ്സിലെ നല്ല ചിന്തകളാണ് ഒരാളെ നല്ല വ്യക്തി ആക്കിത്തീർക്കുന്നത്. നല്ല മനോഭാവങ്ങൾ ചെറുപ്പത്തിലേ വേരുപിടിപ്പിച്ചാൽ നല്ല മനുഷ്യരായി വളരാൻ കഴിയും. ക്ലാസ്മുറികളിൽ തന്നെ അതിനുള്ള പരിശീലനവും തുടങ്ങാം. ക്ലാസ്സിൽ പല സ്വഭാവക്കാരായ സഹപാഠികൾ ഉണ്ടാകുമല്ലോ. അതുകൊണ്ട് അവരുമായി സഹകരിച്ചും വിട്ടുവീഴ്ച നടത്തിയും മാത്രമേ നിങ്ങൾക്ക് മുന്നോട്ട് പോകാൻ ആകൂ.

ഗ്രൂപ്പ്‌ പ്രവർത്തനങ്ങളിൽ സഹകരിച്ചും പഠനോപകരണങ്ങൾ പങ്കുവച്ചുമൊക്കെ അതാകാം.

പുസ്തകങ്ങളെ ചങ്ങാതിമാരാക്കുക, ക്ലബ് പ്രവർത്തനങ്ങളിൽ സജീവമാകുക, പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ശല്യം ചെയ്യാതിരിക്കുക. മുതിർന്നവരെയും ഗുരുക്കന്മാരെയും ബഹുമാനിക്കുക, താഴ്ന്ന ക്ലാസിൽ പഠിക്കുന്ന കുട്ടികളോട് കരുണയും വാത്സല്യവും പ്രകടിപ്പിക്കുക തുടങ്ങി പലതും സ്കൂളിൽ നിന്നുതന്നെ അഭ്യസിക്കേണ്ടതുണ്ട്. 
ഈ പോസ്റ്റ്‌ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ ? എങ്കിൽ കിളിചെപ്പിന്റെ ഏറ്റവും പുതിയ പോസ്റ്റുകൾ സൗജന്യമായി  നിങ്ങളുടെ ഈമെയിലിൽ എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ബോക്സ്‌സിൽ നിങ്ങളുടെ ഇമെയിൽ വിലാസം നൽകൂ... തുടർന്ന് വരുന്ന പോസ്റ്റുകൾ നിങ്ങളുടെ ഇ-മെയിലിൽ വരുന്നതായിരിക്കും.

Share:

സ്വാഗതഗാനം 2015

അക്ഷരമാല 
അക്ഷരമാല കോരുക്കാം 
അറിവിന്നക്ഷര ദീപമൊരുക്കാം 
അറിവിന്നക്ഷര ദീപപ്രഭയിൽ 
ഒത്തിരി നേരമിരിക്കാം..
നമ്മൾക്കൊത്തിരി  നേരമിരിക്കാം (2)

അറിവുകൾ നേടി നിറവുകൾ നേടി 
ചിറകടിച്ചാകാശേ  പാറാം.
കാലിടറി വീഴുന്നൊരനുജന്റെനേരേ 
അലിവിന്റെയാകാശമാകാം നമ്മുക്ക-
ലിവിന്റെയാകാശമാകാം (2)
അക്ഷരമാല.......
മനസ്സിൽ നിറയെ നന്മകൾ പൂക്കും 
മണ്ണിൽ വിരിയും മരമാകാം 
മാലോകർക്കൊരു തണലാകാം 
മാനം മുട്ടെ വളർന്നീടാം (2)
അക്ഷരമാല.....
അറിവിന്നഗ്നിജ്വാലകളേന്താൻ അറിയാപൊരുളുകൾ തേടാൻ 
അണിയണിയണിയായ് വരുന്നു ഞങ്ങൾ 
അറിവിൻ മധുരം നുകരാൻ 
അറിവിൻ മധുരം നുകരാൻ (2)
അക്ഷരമാല.....
ഈ പോസ്റ്റ്‌ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ ? എങ്കിൽ കിളിചെപ്പിന്റെ ഏറ്റവും പുതിയ പോസ്റ്റുകൾ സൗജന്യമായി  നിങ്ങളുടെ ഈമെയിലിൽ എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ബോക്സ്‌സിൽ നിങ്ങളുടെ ഇമെയിൽ വിലാസം നൽകൂ... തുടർന്ന് വരുന്ന പോസ്റ്റുകൾ നിങ്ങളുടെ ഇ-മെയിലിൽ വരുന്നതായിരിക്കും.

Share:

Total Pageviews

Recent Posts

Popular Posts

Labels

Blog Archive

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.